[Enter Post Title Here]
A1
ഇനി പരീക്ഷയേ വേണ്ട........
[Enter Post Title Here]
A1
ഇനി പരീക്ഷയേ വേണ്ട........
എം.കെ. അജയകുമാർ
ഇന്ത്യയുടെ ദാസ്യത്തിന്റെ ബാക്കിപത്രമാണ് നമ്മുടെവിദ്യാഭ്യാസരീതിയും പരീ ക്ഷാസമ്പ്രദായവും. ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നടപ്പാക്കിയ വിദ്യാ ഭ്യാസ രീതിയും പരീക്ഷാസമ്പ്രദായവും ഏതാണ്ട് അതേരീതിയിൽ പകർത്തുകയാണ് സ്വാ തന്ത്ര്യത്തിനു ശേഷവും ഇന്ത്യ ചെയ്തത്. കോൺഗ്രസും ഗന്ധിജിയും മുന്നോട്ടുവെച്ച വാർ ദ്ധാ മോഡൽ വിദ്യാഭ്യാസ രീതികൾമുന്നിലുണ്ടായിരുന്നുട്ടുപോലും തികച്ചും സ്വകീയ മായ വി ദ്യാഭ്യാസ രീതികൈക്കൊള്ളാൻ ഇന്ത്യ തയ്യാറായില്ല.പരീക്ഷാസമ്പ്രദായത്തിലും യൂറോപ്യൻ മത്ര് കയാണ്നമുക്ക്പഥ്യമായത്.ചില യാദ്ര് ച്ഛികതളിലൂടെ ഉണ്ടായി എന്നല്ലാതെ യാതൊ രുരു സൈദ്ധാന്തിക അടിത്തറയുമില്ലാത്തതാണ് യൂറോപ്യൻ പരീക്ഷാ സമ്പ്രദായം.വിദ്യാർ ത്ഥിയെ സമഗ്രമായി വിലയിരുത്താൻ ഇതു വളരെ അപര്യാപ്തമാണ്. ഇനി പരീക്ഷയേ........വേണ്ടഎം.കെ അജയകുമാർ ഇന്ത്യയുടെ ദാസ്യത്തിന്റെ ബാക്കിപത്രമാണ് നമ്മുടെവിദ്യാഭ്യാസരീതിയും പരീ ക്ഷാസമ്പ്രദായവും。ബ്രിട്ടൻ、 ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നടപ്പാക്കിയ വിദ്യാ ഭ്യാസ രീതിയും പരീക്ഷാസമ്പ്രദായവും ഏതാണ്ട് അതേരീതിയിൽ പകർത്തുകയാണ് സ്വാ തന്ത്ര്യത്തിനു ശേഷവും ഇന്ത്യ ചെയ്തത്。കോൺഗ്രസും ഗന്ധിജിയും മുന്നോട്ടുവെച്ച വാർ ദ്ധാ മോഡൽ വിദ്യാഭ്യാസ രീതികൾമുന്നിലുണ്ടായിരുന്നുട്ടുപോലും തികച്ചും സ്വകീയ മായ വി ദ്യാഭ്യാസ രീതികൈക്കൊള്ളാൻ ഇന്ത്യ തയ്യാറായില്ല.പരീക്ഷാസമ്പ്രദായത്തിലും യൂറോപ്യൻ മത്ര് കയാണ്നമുക്ക്പഥ്യമായത്.ചില യാദ്ര് ച്ഛികതളിലൂടെ ഉണ്ടായി എന്നല്ലാതെ യാതൊ രുരു സൈദ്ധാന്തിക അടിത്തറയുമില്ലാത്തതാണ് യൂറോപ്യൻ പരീക്ഷാ സമ്പ്രദായം.വിദ്യാർ ത്ഥിയെ സമഗ്രമായി വിലയിരുത്താൻ ഇതു വളരെ അപര്യാപ്തമാണ്。 സി。ബി。എസ്。ഇ പത്താം ക്ലാസ് പൊതുപരീക്ഷ ഒബ്ഷനലാക്കാൻ പോ കുന്നുവെന്ന മാനവ വിഭവ ശേഷി വകുപ്പു മന്ത്രിയുടെ പ്രസ്താവന വിദ്യാഭ്യാസ രംഗത്തെ ഈ ദാസ്യം കുടഞ്ഞു കളയുന്നതിന്റെ തുടക്കമായി കാണുന്നതിൽ തെറ്റില്ല。രാജ്യത്തിന്റെയും സ്കൂളിന്റെയും അദ്ധ്യാപകരുടെയും സർവ്വോപരി വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ് കുറ്റമറ്റ മൂല്യനിർണയം。ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ വി കാസവും ഉത്തമ മൂല്യനിർണയ രീതിയും അഭേദ്യമായി
സി. ബി. എസ്. ഇ. പത്താം ക്ലാസ് പൊതുപരീക്ഷ ഒബ്ഷനലാക്കാൻ പോ കുന്നുവെന്ന മാനവ വിഭവ ശേഷി വകുപ്പു മന്ത്രിയുടെ പ്രസ്താവന വിദ്യാഭ്യാസ രംഗത്തെ ഈ ദാസ്യം കുടഞ്ഞു കളയുന്നതിന്റെ തുടക്കമായി കാണുന്നതിൽ തെറ്റില്ല. രാജ്യത്തിന്റെയും സ്കൂളിന്റെയും അദ്ധ്യാപകരുടെയും സർവ്വോപരി വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ് കുറ്റമറ്റ മൂല്യനിർണയം. ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ വി കാസവും ഉത്തമ മൂല്യനിർണയ രീതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എഴുത്തു പരീ ക്ഷകൾക്കപ്പുറം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ,ശേഷികൾ,മനോഭാവം ശാരീരിക കായിക ശേഷികൾ വൈജ്ഞാനിക നിലവാരം തുടങ്ങിയവയൊക്കെ വിലയിരുത്തപ്പെടേ ണ്ടതാണ്. നൂറുശതമാനവും കുറ്റമറ്റ മൂല്യനിർണയ രീതി ലോകത്തിലിന്ന് എവിടെയും നില വിലില്ല. അതുകൊണ്ടാണ് ഉള്ളതിൽ നിന്ന് കൂടുതൽ സമഗ്രമായ മൂല്യ നിർണയ രീതി തിര ഞ്ഞെടുക്കേണ്ടി വരുന്നത്.
അമേരിക്കൻ വിദ്യാഭ്യാസത്തിൽ പൊതുപരീക്ഷ അത്രയും പ്രസക്തമല്ല. കുറഞ്ഞ സാംസ്കരികപാരമ്പര്യം മാത്രമുള്ളവരാണ് ആധുനിക അമേരിക്കൻ സമൂഹം.
2
ലോകത്തിലെല്ലാ കര്യങ്ങളിലും മുന്നിലെത്തുക എന്നത് അവർ നേരിട്ട ഏറ്റവും വലിയ വെ ല്ലുവിളിയാണ്. ബൌദ്ധികശേഷികളാണ് ആധുനിക സാമ്രാജ്യത്വത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമെന്ന് അമേരിക്ക പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ തിരിച്ചറിഞ്ഞി രുന്നു. വിദ്യാഭ്യാസ രംഗത്ത് അമേരിക്കയിൽ നടന്ന നിരവധി പരീക്ഷണങ്ങൾ ഇതിനു തെ ളിവാണ്. കൂടാതെ ലോകത്തിലാകെ നടന്ന പരീക്ഷണങ്ങൾ അവർ സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ തികച്ചും വ്യത്യസ്തമായ ഒരു മൂല്യനിർണയരീതി അ മേരിക്ക വികസിപ്പിക്കുകയുണ്ടായി. തികഞ്ഞ സൈദ്ധാന്തിക അടിത്തറയുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. മന:ശാസ്ത്ര മാപനത്തിലധിഷ്ഠിതവും ലക്ഷ്യാധി ഷ്ടിതവും മാനകീക്ര് തവും വൈവിധ്യ പൂർണ(multiple-choice) വുമായ വിലയിരുത്തൽ രീതികൾ ഉപയോഗി ക്കുന്നുവെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. തെക്കെ അമേരി ക്ക, ഇന്റോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഈ രീതിയാണ് നിലവിലുള്ളത്.
അപ്രസക്തമാകുന്ന പത്താം ക്ലാസ് പരീക്ഷ
മാറ്റത്തെ അംഗീകരിക്കാൻ മടിക്കുമ്പോഴാണ് വിദ്യാഭ്യാസ നിലവാരം കുറയുന്നത്. കേരള ത്തിൽ മുമ്പ് എട്ടാം ക്ലാസിൽപൊതു പരീക്ഷയുണ്ടയിരുന്നു. ചില ജോലികളുടെ അടിസ്ഥാ ന യോഗ്യതയായി ഇതിനെ കണക്കാക്കിയിരുന്നു.പ്രത്യേകിച്ച് പ്രൈമറിസ്കൂൾ അദ്ധ്യാപ ക തസ്തികയ്ക്കും മറ്റും അടിസ്ഥാന യോഗ്യത ഇ.എസ്.എസ്.എൽ.സി (E.S.S. L. C. ) ആയിരുന്നു. സാ ക്ഷരതാനിലവാരം വളരെ കുറഞ്ഞ സമയത്ത് അതുയർത്താൻ കാലഘ ട്ടത്തിന്റെ ആവശ്യമായിരുന്നു പഴയ എട്ടാം ക്ലാസ് പൊതുപരീക്ഷയും സർട്ടിഫിക്കറ്റും. മാറി യ കാലത്തിൽ പത്താം ക്ലാസ് എന്റ്റിലെവലും ക്വാളിഫയിംഗ് ലെവലുമായി. വിവിധ ജോലികൾക്കും ഉന്നതപഠനത്തിനുമുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസായിരുന്നു. പ്രീ-ഡിഗ്രി യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് പത്താം ക്ലാസ് എന്റ്റി ലെവലും ക്വാളിഫയിംഗ് ലെവലുമാകുന്നത്. വ്യക്തിയുടെ ശാരീരിക മാനസീക വളർ ച്ചയെക്കുറിച്ചുള്ള പഠനവും സാമൂഹ്യ പങ്കാളിത്തവും കണക്കിലെടുത്തുകൊണ്ടാണ് 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലടക്കം സ്കൂൾ വിദ്യാഭ്യാസം 12 വർഷമാക്കാനും അഖി ലേന്ത്യാ വ്യാപകമായി ഇതിനൊരു ഏകീകരണ മുണ്ടാക്കാനുമുള്ള നിർദേശം ഉണ്ടായത്. കേരളത്തിലടക്കം പ്രീ-ഡിഗ്രി സർവ്വകലാശാലാവിദ്യാഭ്യാസത്തിൽ നിന്നു വേർപെടുത്തുക യും സ്കൂൾവിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയും ചെയ്തു. സി.ബി.എസ്.ഇ. പാഠ്യപദ്ധതി നില വിലുള്ള സ്കൂളുകളിൽ മുമ്പേ അങ്ങിനെയായിരുന്നു.പല ജോലികൾക്കുമുള്ള അടി സ്ഥാന യോഗ്യതയും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന യോഗ്യതയും വർഷങ്ങളായി 12-ആം ക്ലാസുതന്നെ. ഇനിയും എന്തിനാണ് പത്താം ക്ലാസിൽ പൊതു പരീക്ഷ? ഇതിനെ എതിർക്കുന്നവർ ഏതോ ഗ്ര് ഹാതുരമൂഢത്വത്തെ അന്ധമായി താലോലിക്കുന്നവരണ്.
3
പത്താം ക്ലാസിൽ പൊതുപരീക്ഷ ഒബ്ഷനലാക്കുകയും അതനുസരിച്ച് സംസ്ഥാന ഗവ ണ്മെന്റുകളോട് നിയമനിർമ്മാണം നടത്താനുമാണ് മന്ത്രി കബിൽ സിബൽ അഭ്യർത്ഥിച്ചി രിക്കുന്നത്.വിദ്യാർത്ഥികളുടെ മാനസീക സംഘർഷം ലഘൂകരിക്കാൻ ഇത് കാരണമാകു മെന്ന് മന്ത്രി പറഞ്ഞത് പരീക്ഷ ഒഴിവാക്കാനുള്ള കാരണങ്ങളിൽ ഒന്നുമാത്ര മാണ്. ഹാർ ത്തോക് കമ്മറ്റി മുതലിങ്ങോട്ട് പല കമറ്റികളും നമ്മുടെ പരീക്ഷയുടെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്.
പരീക്ഷയുടെ അപര്യാപ്തതകൾ
1) ഇതൊരു ഓർമ്മപരിശോധന മാത്രമാണ്.കാണാപ്പാഠം പടിച്ച കാര്യങ്ങൾമാത്രം എഴുതേണ്ടിവരുന്നു.
2) പുസ്തകത്തിലെ അറിവുമാത്രമേ വിലയിരുത്തപ്പെടുന്നുള്ളു.അതു വിഷയകേന്ദ്രീക്ര് തമാണ്. വിദ്യാർഥികളുടെ കായിക,സർഗാത്മക കഴിവുകൾ,മൂല്യബോധം ,പൊതു ബോധം എന്നിവ വിലയിരുത്തപ്പെടുന്നില്ല.
3) ചോദ്യങ്ങളുടെ ആവർത്തനം വൈവിധ്യമില്ലായ്മ ഉപന്യാസ മത്ര് കയിലുള്ള ചോ ദ്യങ്ങൾക്ക് പ്രാധാന്യം എന്നിവ പഠനം അപ്രസക്തമാക്കുന്നു.പഠനം ചില ചോദ്യ ങ്ങൾ തിരഞ്ഞെടുത്തു പഠിക്കുക എന്നതിലപ്പുറത്തേക്ക് പോകുന്നില്ല.
4) മൂല്യനിർണയത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ക്ര് ത്യമായ മൂല്യനിർണ യമാനദണ്ഡങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും അത് വ്യക്തി നിഷ്ഠമാകു ന്നു.ഒരേ ഉത്തരം വ്യത്യസ്ത വ്യക്തികൾ മൂല്യനിർണയം നടത്തുമ്പോൾ വ്യത്യസ്ത മാർക്കുകൾ ലഭിക്കുന്നതും അവ തമ്മിൽ വളരെയധികം വ്യത്യാസം ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. (ഒരു പരീക്ഷാപേപ്പർ പുന:പ്പരിശോധനക്കു കൊടുത്ത പ്പോൾ 41 മാർക്കിന്റെ വ്യത്യാസം വന്നത് സ്വന്തം അനുഭവമാണ്!)
5) ചുരുങ്ങിയ വിലയിരുത്തൽ തന്ത്രങ്ങൾ മാത്രമുപയോഗിക്കുന്നതു കൊണ്ട് സമഗ്രത ഉണ്ടാകുന്നില്ല.
6) കോഴ്സിന്റെ അവസാനം പരീക്ഷ എന്നാകുമ്പോൾ പഠനം കേവലം പരീക്ഷയി ലേക്ക് ചുരുങ്ങിപ്പോകുകയും നേടേണ്ട ശേഷികൾ മുഴുവൻ നേടാതിരിക്കുകയും ചെ യ്യുന്നു.
7) വിജയ പരാജയങ്ങൾ മാർക്കിന്റെ അടിസ്ഥാനത്തിലാകുമ്പോൾ ഒരേകഴിവുള്ളവരെ കണ്ടെത്താൻ കഴിയാതെ പോകുന്നു.കുട്ടികൾ തമ്മിലും രക്ഷിതാക്കൾ തമ്മിലും ആ രോഗ്യകരമല്ലാത്ത മൽത്സരം ഉണ്ടാകുന്നു. ഇത് കുട്ടികളിൽ മാനസീക സംഘർഷം
4
ഉണ്ടാക്കുകയും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ ചോദ്യം ചെയ്യപ്പെ ടുകയും ചെയ്യുന്നു.
8) വിദ്യാർത്ഥികളുടെ ശേഷികൾ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരു ത്തുന്നു.
9) പഠിപ്പിക്കൽ സിലബസ്/പാഠഭാഗങ്ങൾ തീർക്കലിനപ്പുറത്തേക്ക് പോകുന്നില്ല.പല സ്കൂളുകളും ഡിസംബറിൽത്തന്നെ പാഠഭാഗങ്ങൾ തീർത്ത് പരീക്ഷക്കുള്ള തയ്യാറെ
ടുപ്പുകൾ നടത്തുന്നത് കേരളത്തിൽ സാർവ്വത്രികമാണ്.റിവിഷൻ പലപ്പോഴും പഴയ ചോദ്യങ്ങൾ പഠിക്കൽ മാത്രമാണ്. എല്ലാ സ്കൂളുകളും ഉയർന്ന മാർക്ക് നേടാൻ 40 പരീക്ഷകളും 50 പരീക്ഷകളും വെച്ചു തുടങ്ങിയിരിക്കുന്നു.സാധാരണ അർദ്ധ വാർ ഷിക പരീക്ഷയും ക്ലാസ് പരീക്ഷകളും കൂടാതെയാണിവ. അവസാന ടേം മുഴുവൻ പരീക്ഷകൾ മാത്രമായി മാറിപ്പോകുന്നു. ഇത്രയും പരീക്ഷകളുടെ ദുരന്തങ്ങൾക്കിര യായ ഒരു വിദ്യാർത്ഥി പറഞ്ഞ വാക്കുകളാണ് പെട്ടെന്നു മനസിലേക്കെത്തുന്നത്, “ഇനി പരീക്ഷയേ വേണ്ട………..”
അനിവാര്യമാകുന്ന മൂല്യനിർണയം
ജനാധിപത്യ സംവിധാനത്തിൽ മൂല്യനിർണയം അവശ്യം ആവശ്യമാണ്. രാ ജ്യത്തിന്റെ മാനവ വിഭവ ശേഷി പരമാവധി പ്രയോജനപ്പെടുത്താനും വ്യത്യസ്ത മേഖലകളിൽ വികസനം ഉറപ്പുവരുത്താനും കുറ്റമറ്റതും വ്യക്തികളുടെ കഴിവുകൾ സമഗ്രമായി വിലയിരുത്തപ്പെടുന്നതുമായ മൂല്യനിർണയ രീതിയാണ് ആവശ്യം. വിദ്യാർ ത്ഥികൾക്ക് തങ്ങളുടെ അഭിരുചിയും കഴിവും നിർണയിക്കാൻ കഴിയു ന്ന തായിരിക്കണം ഇത്. രക്ഷിതാക്കൾക്ക് തങ്ങളുടെ സന്താനങ്ങളെ ശരിയായ ദിശ യിലേക്ക് തിരിച്ചു വിടാൻ മൂല്യനിർണയം കൊണ്ട് കഴിയണം. അദ്ധ്യാപകർക്ക് ത ങ്ങളൊരുക്കുന്ന പഠനാന്തരീക്ഷം ഫലപ്രദമാ കുന്നുണ്ടെ ന്നറിയണം. രാജ്യത്തിന്റെ വികസനത്തിൽ തങ്ങളുടെസ്കൂളുകൾക്ക് ഗണ്യമായ പങ്കു വഹിക്കാൻ കഴിയുന്നു വെന്ന ചാരിതാർ ത്ഥ്യം സ്കൂൾ അധിക്ര് തർക്ക് ഉണ്ടാകണം.
മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വന്ന സി.ബി.എസ്.ഇ.യുടെ സർക്കുലറു കളും പ്രസ്ഥാവനകളും പരിശോധിച്ചാൽ കൂടുതൽ സമഗ്രമായ ഒരു മൂല്യ നിർണയ രീതി 9,10 ക്ലാസുകളിൽ തുടങ്ങിക്കഴിഞ്ഞു എന്നു മനസിലാക്കാൻ കഴിയും. സി.ബി. എസ്.ഇ.പ്രിൻസിപ്പാൾമാർക്ക് അയച്ചിരിക്കുന്ന സർക്കുലറിൽ 2009 ഒക്ടോബർ തൊട്ടുതന്നെ പുതിയ മൂല്യനിർണയ രീതി ഈ ക്ലാസുകളിൽ നടപ്പാക്കാനുള്ള നിർ
5
ദേശങ്ങൾകൊടുത്തു കഴിഞ്ഞു. 2005 ലെ നാഷണൽ കരിക്കുലം ഫ്രൈം വർക്ക് നിർദേശമനുസരിച്ച് പൊതു എഴുത്തു പരീക്ഷയുടെ പ്രസക്തി ഇല്ലായ്മയും സ്കൂൾ
തലആഭ്യന്തര വിലയിരുത്തലിന്റെ(internal assessement) പ്രാധാന്യവും സൂചി പ്പിച്ചു കൊണ്ടാണ് തുടർ സമഗ്ര മൂല്യ നിർണയ(continuous and comprehensive evaluation-cce)ത്തിന്റെ ആവശ്യകത സി.ബി.എസ്.ഇ. ഊന്നിപ്പറയുന്നത്.
തുടർ സമഗ്ര മൂല്യ നിർണയം(continuous and comprehensive evalution)
ഒരാളെ മാത്രം ജയിപ്പിക്കുക എന്നത് കോളനിവൽക്കരണത്തിന്റെയോ സാ മ്രാജ്യത്വത്തിന്റെയോ വലിയൊരു തന്ത്രമാണ്. വർഷാന്ത പൊതുപരീക്ഷയെന്ന മ ണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന അങ്കത്തിലെ ഒന്നാം റാങ്കുകാരൻ ലക്ഷങ്ങളെ തോല്പിച്ചുകൊണ്ട് വിജയിച്ചരുളുന്ന സാമ്രാജ്യാധിപതിയാകുന്നു. ജനാധിപത്യത്തിൽ വിദ്യാഭ്യാസത്തിന് കുറെ വിശാലമായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്. പഠന പങ്കാളിയെ സമത്വ പൂർണമായ ജനാധിപത്യ കൂട്ടായ്മയിലേക്ക് ഒരുക്കുമ്പോൾ സമഗ്രമായ വി ലയിരുത്തൽ തന്ത്രങ്ങൾ ആവശ്യമാണ്. പഠനപ്രവർത്തനങ്ങൾ ക്ര് ത്യമായി നട ക്കുന്നുണ്ടെന്നുറുപ്പു വരുത്താനും അപര്യാപ്തതകൾ പരിഹരിക്കാനും ഇതു കൊണ്ടു കഴിയണം. ഇന്നു നിലവിലുള്ള മൂല്യ നിർണയ രീതികളിൽ തുടർ സമഗ്രമൂല്യ നിർണ യം (continuous and comprehensive evaluation) ഇതിനു പര്യാപ്തമാണ്.
9,10 ക്ലാസുകളിൽ സി.ബി.എസ്.ഇ നടപ്പാക്കിയിരിക്കുന്ന പുതിയ മൂല്യനിർണയ രീതി വർഷം മുഴുവനും നീണ്ടുനിൽക്കുന്നതും വർഷാന്ത എഴുത്തു പരിക്ഷയെക്കാൾ സമഗ്രവുമാണ്. ഗണിതം,ഭാഷ,സാമൂഹ്യ ശാസ്ത്രം,കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥികളുടെ വൈജ്ഞാനിക (scholas tic)നിലവാരം മൂല്യ നിർണയം നടത്താനും ദൈനംദിന ജീവിത ശേഷികൾ, മനോ ഭാവം,മൂല്യബോധം , ശാസ്ത്രീയ അവബോധം,അവതരണാൽകമായ കഴിവു കൾ, സൌന്ദര്യ ബോധം, വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ എന്നിങ്ങനെ യുള്ള സഹ വൈജ്ഞാനിക(co-scholastic) ശേഷികൾ വിലയിരുത്തുവാനുള്ള അവസ രമൊരുക്കുന്നതു കൂടിയാണ് പുതിയ മൂല്യ നിർണയ രീതി. പഠന പ്രക്രിയ യുടെ തുട ക്കത്തിലും ഇട യിലും അന്ത്യത്തിലും വിലയിരുത്തൽ സാധ്യമാകുന്നു വെ ന്നത് യി ലും അന്ത്യത്തിലും വിലയിരുത്തൽ സാധ്യമാകുന്നുവെന്നത് തുടർ സമഗ്ര മൂല്യ നി
ർണയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. വ്യത്യസ്ത മൂല്യനിർണയ തന്ത്ര ങ്ങളും മൂല്യനിർണയ സാമഗ്രികളുംഉപ യോഗിക്കുന്നു എന്നത് ഈ മൂല്യനിർണയ
6
ത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.വിദ്യാർ ത്ഥികൾക്ക് പഠനരീതികളിലെ അപാ കതകൾ പരിഹരിക്കാനും പഠനം മെച്ചപ്പെടു ത്താനും അവസരമുണ്ടാകുന്നു. അദ്ധ്യാ
പകർക്ക് പഠനപ്രവർത്തനങ്ങളുടെ പ്രായോഗികത തിരിച്ചറിയാനും കൂടുതൽ മെച്ച പ്പെട്ട രീതിയിൽ വിദ്യാർത്ഥികളെ വിലയിരുത്താനും അവസരം ലഭിക്കുന്നു.
പഴയ 101 പോയിന്റ് സ്കെയിലിനു പകരം 9 പോയിന്റ് സ്കയിൽ ഉപയോഗി ക്കുന്നതു കൊണ്ട് കുട്ടികളുടെ അശാസ്ത്രീയമായ തരം തിരിവ് ഒഴിവാക്കാനും സമാ നകഴിവുകളുള്ള കുട്ടികളെ ഒരേഗ്രൂപ്പിൽപ്പെടുത്താനും ഇതു വഴി അനാരോഗ്യകരമായ മത്സരം ഒഴിവാക്കനും കഴിയുന്നു.
GRADING SYSTEM for SCHOLASTIC –A
MARKS GRADE GRADE POINT
91—100 A1 10
81—90 A2 9
71—80 B1 8
61—70 B2 7
51—60 C1 6
41—50 C2 5
33—40 D 4
21—32 E1 ----
20 & below E2 ----
ഇതുപോലെ സഹ വൈജ്ഞാനിക മേഖലൾ വിലയിരുത്താനും വ്യത്യസ്ത സ്കൈലുകൾ ഏർപ്പെടുത്തിയിരിക്കുന്നു.
ഏപ്രിൽ മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന ഒരു അക്കാദമിക വർഷത്തിൽ വിവിധ ഘട്ടങ്ങളിലായി വിവിധ രീതിയിലുള്ള വിലയിരുത്തലുകൾ നടക്കുന്നു. അദ്ധ്യാപകർ ഔപ ചാരികമായും അനൌപചാരികവുമായി നടത്തുന്ന വിലയിരുത്തൽ(formative assess me nt ) അർദ്ധവാർഷിക -വർഷാന്ത വിലയിരുത്തലുകൾ (summative assessments) തുടങ്ങി തുടർച്ചയായും വിവിധഘട്ടങ്ങളിലൂടെയും നട ക്കുന്ന പ്രക്രിയയിലൂടെയാണ് തുടർ സമഗ്ര മൂ ല്യനിർണയം പൂർത്തിയാകുന്നത്. ഓരോഘട്ടത്തിൽ ലഭിക്കുന്ന സ്കോറും വിദ്യാർത്ഥി യു ടെ ആകെ സ്കോറിനെ മെച്ചപ്പെടുത്തുന്നതും വിലയിരുത്തുൽ രേഖയിൽ ഉൾപ്പെടുത്തുന്ന തും XI-ആം ക്ലാസി ലേക്കുള്ള പ്രവേശനത്തിനു പരിഗണിക്കുന്നതുമാണ്.
7
Assessment – Design
April –
July July- Sept Sept Oct –Dec Dec- Mar Mar
FA1 FA2
SA1 FA3 FA4 SA2
10% 10% 20% 10% 10% 40%
GRAND TOTAL
FA1+FA2+FA3+FA4
40% GRAND TOTAL
SA1+SA2
60% OVERALL GRADE
100%
FA-formative assessment SA-summative assessment
പത്താം ക്ലാസിൽ പൊതുപരീക്ഷ ഇല്ലാതാകുന്നതോടെ വിദ്യാർത്ഥിയുടെ XI-ആം ക്ലാസ് പ്രവേശനം സുഗമമാകുന്നു. പത്താം ക്ലാസുവരെയുള്ള സി.ബി.എസ്.ഇ സ്കൂളുകളി ലെ കുട്ടികളും സി.ബി.എസ്.ഇ. സമ്പ്രദായത്തിൽ നിന്നു മാറിപ്പോകാനുദ്ദേശിക്കുന്നവർക്കും ബോർഡ് ഓൺലൈനായോ പേനയും കടലാസും ഉപയോഗിച്ചോ നടത്തുന്ന ഒരു പൊതു പരീക്ഷയെ അഭിമുഖികരിക്കാവുന്നതാണ്. അതേസ്കൂളിൽത്തന്നെ XI- ആം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് IX- ആം ക്ലാസിന്റെ അവസാനവും X- ആം ക്ലാസിന്റെ അവസാനവും നടക്കുന്ന അഭിരുചി പരീക്ഷകളിലൂടെ താല്പര്യമുള്ള പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ആകെ സ്കോറിന്റെ കൂടെ അഭിരുചി പരീക്ഷയുടെ സ്കോറും
8
ചേർത്ത ഒരു റാങ്ക് ലിസ്റ്റിൽ നിന്ന് പത്താം ക്ലാസ് കഴിയുന്ന എല്ലാ കുട്ടി കൾക്കും പതിനൊ ന്നാം ക്ലാസ് പ്രവേശനം ഉറപ്പു വരുത്തുന്നു.
എം.ബി.ബി.എസ് അടക്കമുള്ള വിവിധ ഉന്നതവിദ്യാഭ്യാസമേഖലകളിലേക്ക് ഇപ്പോഴും പ്രവേശന പരീക്ഷ ആവശ്യമാകുന്നത് നമ്മുടെ മൂല്യ നിർണയ രീതി കുറ്റമറ്റതല്ലാത്തതായ തു കൊണ്ടാണ്. XII -ആം ക്ലാസ് പരീക്ഷയിൽ നേടുന്ന സ്കോറും തുടർന്നു നടത്തുന്ന അഭി രുചി പരീക്ഷയുടെ സ്കോറും ഉൾപ്പെടുത്തി ഉണ്ടാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് വിവിധ ഉന്ന ത വിദ്യാഭ്യാസ മേഖലികളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ ഈ പ്രശ്നം പരിഹ രിക്കാവുന്നതാണ്. ഏതായാലും ഇത് മറ്റൊരു ഗവേഷണമേഖലയാണ്.
നൂറു ശതമാനം കുറ്റമറ്റ മൂല്യനിർണയം എന്ന നിലയിലല്ല സി.ബി.എസ്.ഇ യുടെ പുതിയ തുടർ മൂല്യനിർണരീതിയെ സമീപിക്കേണ്ടത്, നിലവിലുള്ളതിൽ മെച്ചപ്പെട്ടതാണിത്. കുറ്റമറ്റ മൂല്യനിർണയ രീതിയിലേക്കുള്ളതിന്റെ ആദ്യ ചുവടുവെപ്പായി ഇതിനെ കണക്കാക്കാവുന്ന താണ്. ഇനിയും പത്താംക്ലാസ് പൊതുപരീക്ഷ എന്നു നിലവിളിക്കുന്നവർ വാസ്കോഡ ഗാമക്കും മുന്നേ ജീവിക്കുന്നവരാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
________________________________________
Reference
1.Efficiancy and Management Practices of Select Public Examination Bodies in India
--Vivek Bharadwaj
2.Enhansing Student Learning Through Assessment –A Tool kit Approach, Dr. Ciara O Farell.
3.concerned C.B.S.E Circular
4.Examination Reforms and Continuous and Comprehensive Evaluation-CBSE,Power Point Presentation
5.Compilation on 50 years of Indian Education,1947-1997,Govt. of India Ministrz of Human Resource Development. Department of Education.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ