പേജുകള്‍‌

2010 ജൂൺ 15, ചൊവ്വാഴ്ച

1മലയാളമല്ലേ കൊന്നേക്കു........

1
മലയാളമല്ലേ കൊന്നേക്കു........
അജയകുമാർ.എം.കെ.

ഭാഷ എന്ന ജൈവിക പ്രതിഭാസത്തെ സമീപിക്കുമ്പോൾ ഭാഷയുടെ മരണം, ഭാഷയുടെ കൊലപാതകം(linguicide), ഭാഷയുടെ ആത്മഹത്യ എന്നിവ വില യിരുത്തേണ്ടി വരുന്നു.ഭാഷയുടെ മരണം സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയ ആണെന്നു വന്നാൽ തന്നെ കൊലപാതകവും മരണവും അങ്ങനെ അല്ലെന്നു പറയേണ്ടിവരും. ഒരു ബാഹ്യശക്തി യുടെ ഇട പെടലാണ് കൊലപാതകത്തിനു കാരണമാകുന്നത്. ആത്മഹത്യ ആഭ്യന്തര പ്രേരണയുടെഫലവും.

ഭാഷയെന്ന പ്രതിഭാസത്തെ നിർവ്വചിക്കേണ്ടി വരുമ്പോൾ സംസ്കരവും ചരിത്രവും പരിസ്ഥിതിയും പ്രസക്തമായി തീരുന്നു. അങ്ങനെ വളരെ അനായസമെന്നു തോന്നവുന്ന ഭാഷ വളരെ സങ്കീർണ്ണമായ ഒരു സാമൂ ഹ്യ ഘടനയായി തീരുന്നു.അറിവുത്പാദനത്തിലും അതിന്റെ കൈമാറ്റത്തിലും ഭാഷ നിർണ്ണായകമായ പങ്കു വഹിക്കുന്നു.പരിസ്ഥിതിയുടെ ഉപയോഗവും നിലനിൽപും ഭാഷയുടെ പ്രയോഗവുമായി അഭേദ്യമായി ബന്ധപ്പെടുന്നു.അങ്ങനെ ഭാഷയുടെ മരണം ഒരു സാമൂഹ്യ ഘടനയുടെ ആകെ മരണമായി മാറുന്നു.


വളരെ ആസൂത്രിതമായ നീക്കങ്ങളാണ് കൊലപാതകം സാധ്യമാക്കുന്നത്. രാഷ്ട്രീയവും സാമ്പ ത്തികവും സൈദ്ധാന്തികവുമായ ശ്രമങ്ങൾ ഭാഷയുടെ കൊലപാതകത്തിനു പിന്നിൽ ഉണ്ട്. 7000 ത്തിലധികം വരുന്ന ലോകഭാഷകളിൽ 96% ഈ നൂറ്റാണ്ടിന്റെ അവസനമാകുമ്പോൾ അപ്രത്യക്ഷമാകുമെന്നാണ് യു.എന്നിന്റെ ഒരു കണ്ടെത്തൽ.ഇതിൽ ഭൂരിഭാഗവും അപ്രത്യക്ഷമാകാൻ പോകുന്നത് ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമോ ആഭ്യന്തര പ്രേരണമൂലമോ ആയിരിക്കും. കാനഡയിലും പാപ്പുവ-ന്യു-ഗിനിയയിലും ഇതു സംഭവിച്ചു കഴിഞ്ഞു. പാപ്പുവ -ന്യു -ഗിനിയയിൽ ഉണ്ടായിരുന്ന അറന്നുറിലധികം വരുന്ന സ്വകീയ ഭാഷകൾ അപ്രത്യക്ഷമായത് ബാഹ്യശക്തികളുടെ ഇടപെടൽ മൂലമാണ്.കാനഡയിലും ഇതു തന്നെയാണ് സംഭവിച്ചത്.

മറ്റൊരു സംസ്കാരത്തിന്റെയും ഭാഷയുടെയും ഇടപെടലാണ് ഒരു ഭാഷയുടെ മരണത്തിനു കാരണാമാകുന്നത്. ഇങ്ങനെ ഇടപെടുന്ന സംസ്കാരം അധീശ സംസ്കാരവും ഭാഷ
2
കൊലയാളി ഭാഷയുമായി പ്രവർത്തിക്കുന്നു. ഇംഗ്ലീഷ്,സ്പാനിഷ്,ഫ്രഞ്ച് തുടങ്ങിയ ഭാഷകളാണ് കൊലയാളി ഭാഷകളായി പ്രവർത്തിക്കുന്നത്. കോളനിവൽക്കരണം ഭാഷയുടെയും സംസ്കാരങ്ങളുടെയും മരണത്തിനു തുടക്കമിട്ടുവേങ്കി ലും അതിനു ആക്കം കൂട്ടുന്ന ചില ശ്രമങ്ങൾ മുതലാളിത്തത്തിന്റെയും അമേരിക്കയുടെയും വളർച്ചയോടുകൂടി ഉണ്ടായി.
രാഷ്ട്രീയ,സാമ്പത്തിക സാമ്രാജ്യത്വാധിനിവേശത്തെപ്പോലെ സാംസ്കാരീക സാമ്രാജ്യത്വം വിലയിരുത്തപ്പെട്ടിട്ടില്ല.പട്ടാള ഇടപെടലിനെക്കാൾ നിഗൂഢവും അദൃശ്യവുമാണ് സാംസ്കാരികമായ, ഭാഷാപരമായ ഇടപെടൽ.എന്നാൽ പട്ടാള ഇടപെടലിനെക്കാൾ ദൂരവ്യാ പക ഫലങ്ങൾ ഇതു മൂലം ഉണ്ടാകുന്നു.യൂറോപ്യൻ ആധിപത്യം കോളനി രാജ്യങ്ങ ളിൽ ഉണ്ടാ ക്കിയതിനെക്കാൾ വലിയ സാംസ്കാരിക അട്ടിമറി അമേരിക്കൻ സമ്രാജ്യത്വം ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യനാഫ്രിക്കൻ ലാറ്റിനനമേരിക്കൻ രാജ്യങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. 1919-ലെ വേഴ്സാ ഉടമ്പടി യോടുകൂടി അമേരിക്കൻ ഇംഗ്ലീഷ് അന്തർ ദേശീയ ഇടപെടലുകളുടെ ഭാഗമാണ്.തുടർന്നിങ്ങോട്ട് പല രാജ്യങ്ങളിലേയും സാംസ്കാരിക, ഭാഷാ വൈവിധ്യങ്ങളെ തകർക്കുന്ന രീതിയിൽ അതൊരു കൊലയാളി ഭാഷയായി മാറിയിട്ടുണ്ട്.ആധുനിക ദൃശ്യമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും വളർച്ചയോടുകൂടി അമേരിക്കൻ ഇംഗ്ലീ ഷിന്റെ വളർച്ചയും വേഗത്തിലായി. ആഗോള വൽക്കരണം ഇതിനു ആക്കം കൂട്ടി. ചൈന അടക്കമുള്ള രാജ്യങ്ങൾ ഇംഗ്ലീഷിനു നൽകുന്ന പ്രാധാന്യ ത്തിൽ നിന്നു ഇതു വ്യക്ക്തമാണ്.

ദേശരാഷ്ട്രങ്ങളുടെവളർച്ച വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൊടുത്തു. അതോടു കൂടി ഭാഷയെന്ന ജൈവിക പ്രതിഭാസത്തിന്റെ നിലനിൽപ്പ് അതിന്റെ സംസാര രൂപത്തിൽ നിന്ന് എഴുത്തു രൂപത്തിലേക്കു മാറുകയാണ്. പല രാജ്യങ്ങളിലും ഭരണ ഭാഷയെന്ന നിലയിലുള്ള ഇംഗ്ലീഷിന്റെ സ്ഥാനം അറി ഞ്ഞോ അറിയാതെയോ മറ്റു ഭാഷകളുടെ അപ്രാധാന്യത്തിനു കാരണമായി. ഇരുപതാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യം നേടിക്കൊണ്ടിരുന്ന ഏഷ്യനാഫ്രി ക്കൻ രാജ്യങ്ങൾ താൽക്കാലികമായെങ്കിലും ഭരണ ഭാഷയായി സമ്രാജ്യത്വ രാജ്യങ്ങളിലെ ഭാഷ തുടർന്നത് തദ്ദേശ ഭാഷകളെ അപ്രധാനമാക്കാൻ കാരണമായി. വിദ്യാ ഭ്യാസത്തിൽ വിദേശഭാഷകൾക്ക് പ്രാധാന്യം കിട്ടാ ൻ ഇതൊരു കാരണമാണ്.സ്വന്തം ഭാഷ യും വിദ്യാഭ്യാസരീതിയും അപ്രധാനമാ യി ക്കാണുന്ന ഒരു ജനത സ്വന്തം സ്ംസ്കാരത്തെയും അപകർഷ മായിക്കാണാൻ തുടങ്ങി.ഇങ്ങനെ ഭാഷയും സംസ്കാരവും അപ്രസക്ത മാകുന്ന ത്/അപ്രസക്തമാക്കുന്നത് ഭാഷയുടെ ആത്മഹത്യയ ല്ലാതെ മറ്റൊന്നുമ ല്ല.സംസ്കാരിക മയ എല്ലാ സവിശേഷതകളും ഇന്നു കൈമാറ്റം ചെയ്യ പ്പെടുന്നത് വിദ്യാലയങ്ങളിലൂടെയും എഴു ത്തുരൂപത്തിലൂടെയുമാണ്. മാതൃഭാഷാമാധ്യമ പഠനനിഷേധം ആത്യന്തിക മായി സ്വന്തം ഭാഷയുടെ കൊലപാതകത്തിലേക്കാണ് നയിക്കു ന്നത്.അങ്ങനെ ഭാഷാ യിലൂടെ നിലനി ൽ ക്കുന്ന സാമൂഹ്യവും പരിസ്ഥിതിപരവുമായ അറിവ് കൈമാറ്റം ചെയ്യപ്പെടാതി രിക്കുകയും ഒരു
3
ജനതയുടെ സാമൂഹ്യവും ഭാഷാപരവുമായ അറിവു ശേഖരം ശോഷി ക്കുകയും ചെയ്യുന്നു.പഴം ചൊല്ലുകൾ ശൈലികൾ നാടോടി അറിവുകൾ,മൂല്യബോധം വിശ്വാസം ഇവയൊക്കെയുമായി ബന്ധപ്പെട്ട അറിവുകൾ നഷടപ്പെടുത്തുന്ന അന്യഭാഷ മാധ്യമ ത്തിലൂടെയുള്ള ഈ പഠനത്തെ യാണ് വ്യവകലനാത്മക വിദ്യാഭ്യാസം(subtractive education)എന്നറിയ പ്പെടുന്നത്. മാതൃഭാഷയിലൂടെയുള്ള അല്ലെങ്കിൽ ബഹുഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിലവിലുള്ള അറിവിനോടുകൂടി കൂടുതൽ അറിവുകൾ കൂട്ടിചേർക്കുന്നതുകൊണ്ട് അത് സങ്കലനാത്മകവിദ്യാഭ്യാസം (additive education)എന്നറിയപ്പെടുന്നു.
ഒരു അധീശ ഭാഷയായി ഇംഗ്ലീഷ് മാറുമ്പോൾ അധികാരത്തിന്റെയും വികസനത്തിന്റെയും ഭാഷയായി അത് സ്വയം മാറുകയും അങ്ങനെ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുകയും ചെയ്യുന്നു.ഒരു സമൂഹത്തിന്റെ മസ്തിഷ്ക പ്രക്ഷാളനം എന്ന വളരെ ആസൂത്രിതമായ ഒരു സാമൂഹ്യ വിരുദ്ധ പ്ര വർത്തനമാണ് ഇതു വഴി സംഭവിക്കുന്നത്. കോളനിവൽക്കരണ ത്തിന്റെ ഭാഗമായി പാരമ്പ ര്യ തൊഴിലുകൾ നഷ്ടപ്പെടുകയും പുതിയ മേഖലയിലേക്കെത്തിപ്പെടുകയും ചെയ്യാത്ത ജനവി ഭാഗം ഇത്തരം പ്രചാരണങ്ങളിൽ എളുപ്പം വിശ്വസി ക്കുകയും അത്തരം സംസ്കാര ത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. വി കസനം അധികാരം തുടങ്ങി യവ ഒരു പ്രദേശത്തെ പ്രകൃതി, മനുഷ്യ വിഭവങ്ങളെയും ബൗദ്ധിക ശേഷിയെയും ആശ്രയിച്ചാ ണെന്ന കാര്യം സംശയാ തീതമാണെന്നിരിക്കെ ഇത് വളരെ വലിയൊരു വഞ്ചനയും ആസൂത്രിതമായൊരു പ്രചാരണ വും ആകുന്നു.


ഇംഗ്ലീഷിന്റെ ആഗോള പ്രചാരം സമൂഹത്തിൽ കടുത്ത അനീതിക്കും അസമത്വ ത്തിനും വിവേചനത്തിനും കാരണമാകുന്നു. ഇംഗ്ലീഷ് അറിയുന്നവരെന്നും അറിയാ ത്ത വരെ ന്നും, ഇംഗ്ലീഷറുയുന്നവരിൽ തന്നെ നല്ല ഇംഗ്ലീഷ് സംസാരി ക്കൊന്നവരെ ന്നും മോശം ഇംഗ്ലീ ഷ് സംസാരിക്കുന്നവരെന്നു മൊക്കെയുള്ള വിവേചനവും മറ്റും ഇതിന്റെ അടി സ്ഥാനമാണ്. ഭാഷയിൽ വിവിധ ഭേദങ്ങളാണ് പ്രസക്തം നല്ല ഭാഷ, മോശം ഭാഷ എന്നിവ യ്കൊന്നും അടിസ്ഥാനമില്ലെന്നും ആധുനിക ഭാഷാ ശാസ്ത്രം തന്നെ തെളിയി ച്ചുട്ടു ള്ളതിനാൽ ഇത്തരം വേർ തി രിവുകൾക്കു പിന്നിൽ അധീശ താൽപര്യങ്ങ ളാണെന്ന കാര്യ ത്തിൽ സംശയമില്ല. വിവര സാങ്കേതി ക വിദ്യ, ദൃശ്യശ്രാവ്യ മാധ്യമങ്ങൾ തുടങ്ങിയവയിൽ വ്യാപക മായി ഇംഗ്ലീഷ് ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിലെ ഈ അസമത്വം നിലനിർത്താനും അത്തരം സമൂഹ ത്തെത്തന്നെ പുനരുദ്പാതിപ്പിച്ചു കൊണ്ടിരിക്കുവാനും കൊളോണിയൽ അധികാരഘട നയെ നിലനിർത്താനും എളുപ്പം കഴിയുന്നു. ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള വിദ്യാഭ്യാസമാണ് ഈ പ്രക്രിയ എളുപ്പമാക്കുന്നത്. സാമ്രാജ്യത്വതാൽപര്യങ്ങൾ നിലനിർ ത്താനുള്ള പ്രതിനിധികളെ
4
(ഏജന്റസ്) നിർമ്മിച്ചെടുക്കാ നുള്ള ഫാക്ടറികളായി മൂന്നാം ലോകരജ്യങ്ങളിലെ ഇംഗ്ലീഷ് മാധ്യ മ വിദ്യാലയങ്ങൾ മാറുന്നത് അങ്ങനെയാണ്.

ഇന്ത്യയിൽ സാമ്രാജ്യത്വത്തിന്റെ സാംസ്കാരികാധിനിവേശം ത്വരിതഗ തിയിലാണ്. 2007 വരെ ഹിന്ദി,ബംഗാളി,മാറാത്തി എന്നിവയ്കു ശേഷം നാലാം സ്ഥാനത്തായിരുന്നു ഇംഗ്ലീഷ് മാ ധ്യമ വിദ്യാലയങ്ങളിൽ പഠി ക്കുന്ന കൂട്ടികളുടെ എണ്ണം.2007 നുശേഷം അത് വളരെ ഭയാനക മായരീ തിയിൽ വളരുകയും മറാത്തി,ബംഗാളി തുടങ്ങിയവയെ പിന്തള്ളി അത് രണ്ടാംസ്ഥാന ത്തെത്തുകയും ചെയ്തു.മഹാരാഷ്ട്ര,ആന്ധ്ര,ജമ്മു-കാശ്മീർ,തമിഴ്നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഇംഗ്ലീഷ് മാധ്യമവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എ ണ്ണം വർ ഷം പ്രതി അപകടകരമായികൂടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷംതോറും 3 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.മറ്റു സംസ്ഥാനങ്ങളിൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത്തയും മറ്റും ഗവൺമന്റ് സ്കൂളുക ളിൽ ചേർക്കുന്നതിന് തടസ്സമായിത്തീരുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കാവുന്ന താണ്. എന്നാൽ ദേശീയ തലത്തിൽപ്പോലും ശ്രദ്ധേയമായ സിലബസും അധ്യാപക പരി ശീലനവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും നിഷേധിച്ചു കൊണ്ട് അൺ എയിഡഡ് ഇംഗ്ലീഷ് മാധ്യമ വിദ്യാ ലയങ്ങളിൽ കുട്ടികളെ ചേർക്കുന്ന കേരളീയന്റെ മാനസികവസ്ഥയ്കു പിന്നിലെ സാമൂഹ്യ വും മന:ശാസ്ത്രപരവു മായ തലങ്ങൾ പരിശോധിക്കേ ണ്ടതാണ്.
തൊണ്ണൂറുകളിൽ കേരളത്തിലാകമാനം ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങൾ വ്യാപകമാകുന്നതും ആഗോളവൽക്കരണവും കൂട്ടിവായിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും വേറിട്ടുകാണേണ്ടിയിരിക്കുന്നു. ഏതു ഭാഷയും പഠിക്കുക എന്നത് ഒരു വ്യക്തിയുടെ അവകാശവും ആവശ്യകതയുമാൺ്. ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം ഒരുസം സ്കാരത്തെയുംഭാഷാവൈവിധ്യവും നശിപ്പിക്കുകയും ഏകസംസ്കാര ത്തെയും സൃഷ്ടി ക്കു കയും ചെയ്യാനുള്ള സാമ്രാജ്യത്വ താൽപര്യങ്ങളും തിരിച്ചറിയേണ്ടി യിരിക്കുന്നു. നമുക്കു മുന്നേ ഉള്ള തലമുറ ഇംഗ്ലീഷ് പഠിച്ചത് ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിലൂടെ അല്ല.
കാനഡയിലും മറ്റും തനത് ഭാഷാസംസ്കാരം നശിപ്പിക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിരുന്നു. ഇവിടെ സംഭവിക്കുന്നത് മറ്റൊരു തരത്തിലാണ്.നാം തന്നെ
5
നമ്മുടെ ഭാഷയും സംസ്കാരവും നശിപ്പിക്കുകയാണ്. മറ്റൊരു സമൂഹത്തിന്റെ മസ്തിഷ്ക പ്രക്ഷാളനമിതിനൂപിന്നി ലുണ്ടെന്ന കാര്യം സംശയാതീതമാണ്. ഇത് ഏറെ ഭയാനകമാണ്.
എൺപതുകളോടെ ശക്തമായിക്കൊണ്ടിരിക്കുന്ന മധ്യവർഗത്തിന്റെ താൽപര്യങ്ങളും പൊങ്ങ ച്ചങ്ങളും ഇതിനു പിന്നിലുണ്ട്. ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്ന നമ്മുടെ അധ്യാപകരും ഗവൻമന്റ് മേഖലയിൽ ജോലി ചെയ്യുന്ന വരും ഇതിൽ പ്രധാന പങ്കാ ളികളാണ്. അവരറിയുന്നില്ല അവർ നിലകൊള്ളുന്ന ഒരു സംവി ധാനത്തിന്റെ കടക്കലാണ് അവർ കത്തി വെക്കുന്നതെന്നു. പൊതുമേഖലയ്ക്കു വേണ്ടി ശക്ത മായി വാദിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളിലും അദ്ധ്യാപകരിലും ഒരു വിഭാഗവും ഇതിന്റെ ഭാഗമാണ് എന്നത് ഏറെ വൈരുദ്ധ്യാത്മകവും അത്ഭുതകരവുമാണ്. വിമർശനങ്ങളിൽ നിന്ന് തലയൂരാൻ പൊതു വിദ്യാ ലയങ്ങളെന്ന പേരിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്ന സാംസ്കാരിക പ്രവർ ത്തകരും ആത്യന്തികമായി സാമ്രാജ്യത്വത്തിന്റെ കൂട്ടിക്കൊടു പ്പുകാരായി മാറുകയാണ്.
നാമറിയാതെ നാം മറ്റൊരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുക യാണ്- അവബോധത്തിലും ചിന്തയിലും പാടെ വ്യത്യസ്തമായ ഒരു സമൂഹം. അത് നമ്മുടെ പാരമ്പര്യത്തെയോ സംസ്കാരത്തേ യോ പിന്തുടരുന്ന,അംഗീകരിക്കുന്ന ഒരു സമൂഹമല്ല . മറിച്ച് അതിനെയൊക്കെ നിഷേധിക്കുന്ന ഒരു സമൂഹമാണ്. നമ്മുടെ പാരമ്പര്യത്തെ സംസ്കാരത്തെ തൊഴിലിനെ ഇഷ്ടപ്പെടാത്ത തികച്ചും അന്യവൽകരിക്കപ്പെട്ട ഒരു ജന വിഭാഗത്തെ നിർമ്മിച്ചുകൊണ്ടിരി ക്കുന്ന ഭഗീരഥ പ്രയത്ന ത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇന്നത്തെ ശരാശരി മലയാളി. അങ്ങനെ നാം തന്നെ നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും ചിത ഒരുക്കിയിരിക്കുകയാണ്.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലാകുന്ന കേരളത്തിന് എന്തുകോണ്ട് പ്രതീക്ഷിച്ച വിദ്യാഭ്യാസ നിലവാരം ആർജിക്കാൻ കഴിയുന്നില്ല? ഇതിന് ഒരുകാരണം മാതൃഭാഷയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നില്ല എന്നതാണ്. ജാപ്പനീസ് ഭാഷ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഭാഷയായി വികസിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം അത് പഠന മാധ്യമമായതുകോണ്ട് മാത്രമാണ്. മാതൃ ഭാഷയിൽ പരീക്ഷ എഴുതനുള്ള അവസരം മാത്രമല്ല മാതൃ ഭാഷയിൽ ബോധനം നേടാനും പദാവ ലികളട ക്കം മലയാളത്തിൽ ലഭ്യമാകാനുമു ള്ളഅവകാശം വിദ്യാർത്ഥികൾക്ക് ഉണ്ടായി രിക്കണം. ഇത്രയും സൗകര്യം ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽലഭ്യമല്ല.
6

ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളുണ്ടാക്കുന്ന സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം വളരെ വലുതാണ്. നമ്മുടെ പരിസ്ഥിതി വനം കാർഷിക മേഖലകളിലുണ്ടായ നശം പല പാരമ്പര്യ തൊഴിൽ മേഖലയിലും ആളുക കിട്ടാനില്ലാത്ത അവസ്ഥ, പാരമ്പര്യ തൊഴിൽ മേഖലയിൽ ഏർപ്പെടുന്നത് അപകർഷമായിക്കണുന്ന രീതി , അനധികൃത സാമ്പത്തിക ഇടപാടുകൾ,ഭൂമാഫിയയുടെ വളർച്ച,ഊഹക്കച്ചവടം,നഗരവൽ ക്കരണം തുടങ്ങിയവയൊക്കെ നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റവുമായി ചേർത്തു വായിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതു വഴി രണ്ടു തെറ്റുകളാണ് രക്ഷിതാക്കൾ ചെയ്യുന്നത്..1) താൻസംസരിക്കുന്ന ഭാഷയിൽ പഠിക്കാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കുകയും അവരെ ശരാശരി അറിവുള്ള വരാക്കി മാറ്റുകയുംചെയ്യുന്നു. 2) ഒരു സമൂഹത്തിന്റെ ഭാഷയും സംസ്കാരവും നശിപ്പിക്കുകയും ഒരു തലമുറയെ മുഴുവൻ ശരാശരിക്കാരാക്കി മറ്റുകയും ചെയ്യുന്നു.മാതൃഭാഷയിൽ നിന്ന് വ്യത്യസ്തമായ ഭാഷാ മാധ്യമത്തിൽ പഠിപ്പിക്കുന്നതിനു പകരം കുട്ടിക്കാലത്തുതന്നെ വ്യത്യസ്ത ഭാഷകൾ പഠിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. എട്ടാം തരം വരെയെങ്കിലും കുട്ടികൾ മാതൃ ഭാഷാ വിദ്യാലയങ്ങളിൽ തന്നെ പഠിക്കട്ടെ.അതോടൊപ്പം മറ്റുഭാഷകൾ പഠിക്കാനുള്ള അവസരവും ഉണ്ടക്കുക. മതൃഭാഷാ മാധ്യമത്തിലധിഷ്ഠിതമായ പഠനത്തോടൊപ്പം അന്യ ഭാഷ കളും സംസ്കാരവും സ്വായത്തമാക്കാനുള്ള സങ്കലനാത്മക വിദ്യാഭ്യാസമാണ് (additive education)നമുക്കാവശ്യം. മാറിക്കൊണ്ടിരിക്കുന്ന കേരളീയ സാമൂഹ്യ സാഹചര്യത്തിൽ ഒരു സാമുഹ്യ നവോത്ഥാനം കൊണ്ടല്ലാതെ ഇതു സാധ്യമാകുമോ?


ആധാര രേഖകൾ
1) Language Vitality and Endangerment: UNESCO Ad Hoc Expert Group on
Endangered Languages
2) English Hegemony and English Divide: Yukio Tsuda ,
University of Tsukuba, Japan
3)Folklife:Guest Editor:Mahendra Kumar Mishra A Quarterly Newsletter from National Folklore Support Centre Serial No.32 April 2009.