പേജുകള്‍‌

2011 മേയ് 21, ശനിയാഴ്‌ച

ഒരു പഴയ കമ്മ്യൂണിസ്റ്റ് കൃഷി പാഠം


ഒരു പഴയ കമ്മ്യൂണിസ്റ്റ് കൃഷി പാഠം

ഒരു പഴയ കമ്മ്യൂണിസ്റ്റ് കൃഷി പാഠം

എം.കെ.അജയകു

മാര്‍

ഒരു പ്രദേശത്തിന്റെ രാഷ്ട്രീയവും അവിടത്തെ ഭൂമിശാസ്ത്രവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.ഭൂമിശാസ്ത്രപരമായ പ്രത്യേകതള്‍ രാഷ്ട്രീയത്തെ നിര്‍മ്മിക്കുന്നതില്‍ ശക്തമായി സ്വാധീനീക്കുന്നു.ഉത്തര കേരളത്തിലെ ഇടനാടന്‍ ഗ്രാമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളായതിനു പിന്നില്‍ ഒരു ചരിത്രവും അതു നിര്‍മ്മിച്ച ഒരു രാഷട്രീയവുമുണ്ട്. മണ്ണിനും നെല്ലിനും കിടപ്പാടത്തിനും വേണ്ടിയുള്ള സമരങ്ങളായിരുന്നു അത്തരം ഗ്രാമജീവിത

ത്തിന്റെ പിറവിക്കുള്ള ചരിത്രപരമായ കാരണം.രണ്ട് ചെങ്ക ല്‍ക്കുന്നുകള്‍ക്കിടയില്‍ക്കിടക്കുന്ന ഇടനാടന്‍ ഗ്രാമങ്ങള്‍ കിഴക്ക് ചെറുപുഴ പഞ്ചായത്തിലെ പാടിച്ചാല്‍ മുതല്‍ പടിഞ്ഞാറ് പഴയങ്ങാടി,ഏഴിമല വരെ നീണ്ടുകിടക്കുന്നു.ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.മുനയന്‍ കുന്നും പാടിക്കുന്നും സമരങ്ങളുടെ ഭാഗമായത് യാദൃച്ഛികമല്ല.സമീപകാലത്ത് പ്രദേശങ്ങളില്‍ നടക്കുന്ന വ്യാപകമായ ചെങ്കല്ല്, ചെ

മ്മണ്ണ് ഖനനവും പാടവും തീരപ്രദേശങ്ങളും മണ്ണിട്ട് നികത്തലും ഭൂമിശാസ്ത്രപരമായ പരിണാമവും രാഷ്ട്രീയ പരിണാമവും വിലയിരുത്തേണ്ടതാണ്.

ചെങ്കല്ല് ഒരു തരം ഉറച്ചമണ്ണാണ്(fossilized mud).അതിനാല്‍ ഇവയ്ക്കിടയിലിള്ള അനേകം സുഷിരങ്ങളിലൂടെ ധാരാളം മഴ വെള്ളം ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങുകയും അത് അവിടെ ശുദ്ധജലമായി സംഭരിക്കപെടുകയും ചെയ്യുന്നു.അങ്ങനെ വര്‍ഷത്തില്‍ 3000 മി.മീ. മുതല്‍ 4000 മില്ലി മീറ്റര്‍ വരെ മഴലഭിക്കുന്ന കുന്നുകള്‍

യര്‍ന്ന ജല സംഭരണ ശേഷിയുള്ളവയും ഓരോ ഗ്രാമത്തിന്റെയും ജലസംഭരണികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മഞ്ചേശ്വരം മുതല്‍ മാഹിവരെയുള്ള പ്രദേശങ്ങളിലൂടെ ഒഴുകുന്ന 19 നദികളില്‍ 14 എണ്ണവും ഉത്ഭവിക്കുന്നത് ഇത്തരം ചെങ്കല്‍ ക്കുന്നുകളില്‍ നിന്നാണ്. കൂടാതെ ഗ്രാമത്തിന്റെ നാഡീഞരമ്പുകളെന്നു വിശേഷിപ്പിക്കാവുന്ന അനേകം തോടു കളുടെയും പ്രഭവസ്ഥാനങ്ങള്‍ കുന്നുകളാണ്.ഉത്തര കേരളത്തിലെ നൂറുകണക്കിന് ശുദ്ധ ജലക്കിണറുകള്‍ ഇവയുടെ താഴ്വാരങ്ങളിലാണ്ഇവയുടെ താഴ്വാരങ്ങ

ളും തുടര്‍ന്നു വരുന്ന വയലുകളും നല്ല വളക്കൂറുള്ളവ

യായതുകൊണ്ടാണ് നെല്ല്,തെങ്ങ്,കമുക്,വാഴ,പച്ചക്കറികള്‍,പഴവ

ര്‍ഗങ്ങള്‍,ഇഞ്ചി,മഞ്ഞള്‍,പുളി തുടങ്ങിയവ ധാരാളമായി കൃഷിചെയ്യാന്‍ കഴിയുന്നത്. കുന്നുകളില്‍ ലഭ്യമാകുന്ന ആയുര്‍വ്വേദ സസ്യങ്ങള്‍ നിരവധിയാണ്. മാവ്,പ്ലാവ് തുടങ്ങിയ നിത്യഹരിത ഫലവൃക്ഷങ്ങള്‍ ഇവിടെ ഇടതൂര്‍ന്നു വളരുന്നത് അവിടത്തെ കൂടിയ ആര്‍ദ്രതമൂലമാണ്.ഉയര്‍ന്ന ആര്‍ദ്രതയും വളക്കൂറുമാണ് ഇന്ത്യയിലെ

റ്റു പ്രദേശങ്ങളില്‍ കാണുന്ന ചെങ്കല്ലില്‍ നിന്നും ചെമ്മണ്ണില്‍ നിന്നും കേരളത്തിലെ ഇടനാടന്‍ ചെങ്കല്‍കുന്നുകളെയും ഗ്രാമങ്ങളെയും വ്യത്യസ്തമാക്കുന്നത്. അതാണ് ഇവിടത്തെ സവിശേഷ ഭൂകൃപ്രതിക്കും സവിശേഷ സാംസ്കാരിക രാഷ്ട്രീയ ഘടനക്കും

കാരണമായിത്തീര്‍ന്നത്.

കുന്നിന്റെ ഉയര്‍ന്ന ജല സംഭരണശേഷിയാണ് പ്രദേശങ്ങളിലെ സസ്യ ജന്തു വൈവിധ്യങ്ങള്‍ക്കു കാരണം.അവയെ കുറിച്ച് സമഗ്രമായ പഠനങ്ങള്‍ ഇതു വരെ നടന്നിട്ടില്ല. മാടായിപ്പാറ മാത്രം കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തില്‍ 38 തരം പുല്ലുകളെയും 280 തരം മറ്റു ചെടികളും 92 തരം ചിത്രശലഭങ്ങളെയും 68 തരം പക്ഷികളെയും കണ്ടെത്തുകയുണ്ടായി.

തങ്ങളുടെ ശുദ്ധജലവും ഭക്ഷണവും ലഭ്യമാക്കുന്ന ഇത്തരം ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളെയും അവയുടെ താഴ്വാരങ്ങളെയും ഒരു ജനത പരിശുദ്ധമായും ദൈവിക സ്ഥാനങ്ങളായും കരുതുന്നത് സ്വാഭാവികം.ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് മനോഭാവം കാണിക്കുമ്പോഴും തങ്ങളുടെ തെയ്യങ്ങളിലും കാവുകളിലും ജനത ഉറച്ചു വിശ്വസിക്കുന്നതിനു കാരണവും മറ്റൊന്നല്ല.ഇങ്ങനെയാണ് കേരളത്തിലെ ഇടനാടന്‍ ഗ്രാമങ്ങളിലെ അല്പം സങ്കീര്‍ണമായ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുന്നത്.

1990നോടുകൂടിയാണ് ഗ്രാമങ്ങളെ ഭൂ,മണ്ണ്,മാഫിയ പിടികൂടുന്നത്. താമസത്തിനുള്ള വീടുണ്ടാക്കാനുള്ള കല്ല് കൊത്തിയെടുക്കുന്നതിലപ്പുറം യന്ത്രങ്ങളുപയോഗിച്ച് വ്യാപകമായ ചെങ്കല്‍ ഖനനം നടക്കുകയും കുന്നിടിച്ച് മണ്ണെടുക്കുകയും പാടങ്ങളും തീരപ്രദേശങ്ങളും മണ്ണിട്ട് നികത്തുകയും ചെയ്യാന്‍ തുടങ്ങിയത് കാലത്താണ്. നമ്മുടെ തൊഴിലാളികള്‍ ആദ്യഘട്ടത്തില്‍ ഇതിനെ എതിര്‍ത്തുവെങ്കിലും സമരം പരാജയപ്പെടുകയാണുണ്ടായത്. നമ്മുടെ കൃഷി നഷ്ടമാകുന്നതും കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാ താകുന്നതും കാലത്താണ്. പ്രദേശങ്ങളില്‍ ഭൂമിക്ക് ആയിരം മടങ്ങിലധികം വിലകൂടുന്നതും സാധാ രണക്കാരും തൊഴിലാളികളും അവരുടെ പ്രദേശത്തുതന്നെ അന്യരാകുന്നതും കേരളത്തിന്റെ ഗ്രാമ പ്രദേശ ങ്ങളടക്കം നഗരവല്‍ക്കരിക്കപ്പെടുന്നതും ഇക്കാലത്തുതന്നെ. ആഗോള വല്ക്കരണവും പുത്തന്‍ സാമ്പത്തിക വിപണിയുടെ കടന്നുകയറ്റവും പ്രക്രിയയും തമ്മില്‍ കൂട്ടിവായിക്കുന്നത് ഉചിതമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ളവരുടെ രാഷ്ട്രീയ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഒരു കാലത്ത് കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പോലും പില്‍ക്കാലത്ത് പുത്തന്‍ വികസന സങ്കലപ്പങ്ങളുടെ വക്താക്കളാകുകയും അധികാരഘടനയുടെ ഭാഗമാകുകയും ചെയ്തു.ഒരു പക്ഷേ സയലന്റ് വാലി പ്രശ്നത്തെക്കാള്‍ ദൂര വ്യാപക ഫലങ്ങളുളവാക്കിയേക്കാവുന്ന ഒരു സാമൂഹ്യ ദുരന്തം ജന ശ്രദ്ധയില്‍ എത്താതെ പോകുന്നത്,അവര്‍ അതിനെക്കുറിച്ച് ബോധവാന്മാരാകാതിരിക്കുന്നത് വലിയ അപകടമാണ്.ഇത് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തവുമാണ്.

കുന്നിടിക്കുകയും പാടങ്ങള്‍ മണ്ണിട്ടു നികത്തുകയും ചെയ്യുന്നതോടുകൂടി ഇവിടെ ഇല്ലാതാകാന്‍ പോകുന്ന വര്‍ഗം കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ്.നമ്മുടെ ദളിത് ആദിവാസി വിഭാഗങ്ങളെപ്പോലെ ഇവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.നാളെ ഇവരുടെ രാഷ്ട്രീയ കാഴചപ്പാടുകളെയും സ്വത്വ രാഷ്ട്രീയത്തിന്റെ അര്‍ത്ഥശൂന്യത എന്നു വിളിച്ചാക്ഷേപിച്ചേക്കാം.ഉയര്‍ന്നു വരുന്ന മധ്യ വര്‍ഗത്തിനോ അവരുടെ പുതിയ രാഷ്ട്രീയ സമ വാക്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കോ ഇതൊരു പ്രശ്നമല്ലാതിരിക്കാം.അരി ഇറക്കുമതി ചെയ്യാന്‍ കഴിയിന്നിടത്തോളം കൃഷി നഷ്ടമാണെന്ന് നമുക്കവരെ വിശ്വസിപ്പിക്കാം.ഉപഭോഗ സംസ്കാരവും മധ്യ വര്‍ഗവല്‍ക്കരണവും ഒരു ആഗോള പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാല ഘട്ടത്തില്‍ എത്രകാലം നമുക്ക് അരി ഇറക്കുമതി ചെയ്യാന്‍ കഴിയും ?

കുന്നിടിച്ച് വയലുകളും തീരപ്രദേശവും മണ്ണിട്ടു നികത്തി സമമാക്കുന്നവര്‍ ഇവിടെ ഉയര്‍ന്നു വരുന്ന പുതിയ ആഗോള മുതലാളിത്തിന്റയും നവകൊളോണിയലിസത്തിന്റെയും വക്താക്കളാണ്.സമൂഹത്തില്‍ വൈരുദ്ധ്യങ്ങളില്ലെന്ന വ്യാജ പ്രചാരണത്തിന്റെ ഭൂമിശാസ്ത്രം നിര്‍മ്മിക്കുകയാണിവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് വികസനമല്ല.പാടങ്ങള്‍ മണ്ണിട്ടു നികത്തി കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിക്കുന്നവര്‍ കൃഷിക്കും കൃഷിക്കാരനും കര്‍ഷകത്തൊഴിലാളിക്കും എതിരാണ്. ഇവര്‍ തൊഴിലാളി വര്‍ഗത്തെ അപമാനിച്ചു കൊണ്ട് പുത്തന്‍ വിപണി സമ്പത് വ്യവസ്ഥയുടെ കൂട്ടിക്കൊടുപ്പുകാരയും പിന്‍പുകളായും മാറുകയാണ്. കുന്നിടിക്കലിനും പാടം നികത്തലിനുമെതിരെ പ്രവര്‍ത്തിക്കുന്നവരെ വികസന വിരോധികളായും പരിസ്ഥിതി തീവ്രവാദികളായും ചിത്രീകരിക്കുന്നത് അപകടകരവും നമ്മുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിന്റെ നിഷേധവുമാണ്.കൃഷിക്കും മണ്ണിനും ഭൂമിക്കും സംരക്ഷണ വലയം തീര്‍ക്കുന്നവരെ ശത്രുക്കളായും വികസന വിരോധികളായും കാണുന്നത് നമ്മുടെ രാഷ്ട്രീയത്തിനുണ്ടായ ദയനീയ പരിണാമമാണ്